ഇന്നൊരു ചൊവ്വാഴ്ച്ച... തുടക്കങ്ങള്‍ക്കു പറ്റിയ ദിനമല്ലെന്നറിയാമെങ്കിലും എന്തൊ എന്റെ ഭ്രാന്തുകള്‍ പറയല്‍ നാളത്തെക്കു മാറ്റി വയ്ക്കുവാന്‍ തോന്നുന്നില്ല. നമ്മുക്കെന്നും നല്ല ദിവസം തന്നെ.... നല്ല വെയില്‍... പുറത്തേക്കു നോക്കുവാന്‍ വയ്യ... മുറ്റത്തെ തെങ്ങിന്റെ നിഴലില്‍ ഞാനെന്നെ ഒളിപ്പിച്ചു... കടന്നു വരുന്ന കാറ്റില്‍ സുഗന്ധം തേടുമ്പോള്‍ മൂക്കിലടിച്ചു കയറുന്നത് പൊടിമണ്ണിന്റെ ഗന്ധമാണ്... മുന്നിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍... കാതടിപ്പിക്കുന്ന ശബ്ദത്തെ കേള്‍ക്കാതിരിക്കാന്‍ വിരളുകള്‍ ചെവിയിലേക്കു കുത്തിക്കയറ്റി... ഇല്ല മുന്നിലെ കാഴ്ച്ചകളുടെ ഭീകരത ചെവിയിലും അലയടിക്കുന്നുണ്ട്... കണ്ണുകള്‍ ഇറുക്കിയടച്ചു... ഹാവൂൂൂൂൂൂൂ.............നിശബ്ദത.... നിഗൂഢമായ നിശബ്ദത... ഇതാണെന്റെ ലോകം.. ഇതാണെന്റെ സ്വപ്‌നം... ചുവന്ന ലോകം.. അടഞ്ഞ മിഴികള്‍ക്കു മുന്നിലെ വെയിലിന്റെ ചുവപ്പ്... എനിക്കു ചുറ്റുമുള്ള നിശബ്ദത... ഇവിടെ ഞാന്‍ ഞാനായി തീരുകയാണ്... അല്ലാത്തപ്പോഴൊക്ക ഞാന്‍ മറ്റാരൊ ആണ്....എനിക്കുള്ളിലെ ഒരുപാടു മുഖങ്ങള്‍.....
കൊള്ളാം നന്നായിട്ടുണ്ട് !!!
ReplyDelete