എന്റെ പ്രിയപ്പെട്ട എഴുത്തുകാരി...നന്ദിത... തനിച്ചാകുന്ന നിഷിങ്ങളിലെപ്പോഴൊക്കെയോ ഞാന്‍ അറിയാതെ മനസില്‍ തെളിയുന്ന ഒരു മുഖം.. എനിക്കു തോന്നുന്ന സ്‌നേഹം... ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത എന്റെ പ്രിയപ്പെട്ട നന്ദിതതക്കു വേണ്ടി, കവിയത്രിക്കു വേണ്ടി ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ്് ഞാന്‍ കുറിച്ചിട്ട വരികള്‍...
നന്ദിത, മരണത്തെ പ്രണയിച്ചവള്‍
മരണത്തെ സ്വയംവരം ചെയ്തവള്‍
ഞാനറിയുന്നു നിന്നെ,
നിന്റെ മനസിനെ,
നിനക്കുള്ളിലൂടെ കടന്നു പോയ
ചിന്താധാരകളെ....
പക്ഷെ, നിനക്കറിയില്ല എന്നെ,
ഈ മനസിനെ, ഇതിന്റെ ഭ്രാന്തിനെ!
ഒരു നിമിഷത്തിന്റെ താളം തെറ്റല്‍,
ദിവസങ്ങളുടെ കൂട്ടികിഴിക്കലുകള്‍,
പറയാതൊരു യാത്രയുടെ സുഖം,
ഒരു തോന്നലിന്റെ കുസൃതി
ക്രൂരമെന്നു തോന്നാവുന്ന പറ്റിക്കല്‍
ഒളിച്ചോട്ടത്തിന്റെ സുഖം
അറിയുന്നു നന്ദിതാ ഞാന്‍
നിന്റെ മനസിന്റെ നിഷ്‌കളങ്കത..
മുന്നിലെ ചതുരംഗ കളത്തിനു-
പിന്നില്‍ ഞാന്‍ തനിച്ചാണ്.
എനിക്കു മുന്നില്‍ കരുക്കള്‍ നീക്കാന്‍
ഞാന്‍ തേടി അലഞ്ഞതൊരു-
സത്യത്തെയായിരുന്നു.
ഇന്നതു ഞാന്‍ കണ്ടെത്തിയിരിക്കുന്നു.
നീ വരൂ, എനിക്കു മുന്നിലെ ഈ-
പീഠത്തിലിരിക്കൂ, നമ്മുക്കു കരുക്കള്‍നീക്കാം.
എനിക്കു വേണ്ടത് കറുത്ത
കരുക്കളാണ്, നിനക്ക് വെണ്‍മയുടെ-
പരിശുദ്ധിയുടെ നിറമിരിക്കട്ടെ
അന്ധകാരത്തിന്റെ പിന്നില്‍
ഒളിഞ്ഞിരുന്നു ഞാന്‍ കളിക്കാം
അതെന്റെ ഭ്രാന്തിന്റെ ശിക്ഷ
നിന്റെ വിശുദ്ധിയുടെ നന്മ.
ഇവിടെ മനസിന്റെ കണക്കു-
കൂട്ടലുകള്‍..., കിഴിക്കലുകള്‍
പക്ഷെ ഈ കളിയിലെനിക്കു തോല്‍ക്കണം
നീ എന്നോടു ജയിക്കൂ.....
സ്വയമേ തോറ്റവള്‍
എനിക്കു മുന്നില്‍ ജയിക്കണം.
നീ തോല്‍പ്പിക്കട്ടെ ഈയൊരു
ജന്മത്തെ കൂടി..
നന്ദിത, മരണത്തെ പ്രണയിച്ചവള്‍
മരണത്തെ സ്വയംവരം ചെയ്തവള്‍
ഞാനറിയുന്നു നിന്നെ,
നിന്റെ മനസിനെ,
നിനക്കുള്ളിലൂടെ കടന്നു പോയ
ചിന്താധാരകളെ....
പക്ഷെ, നിനക്കറിയില്ല എന്നെ,
ഈ മനസിനെ, ഇതിന്റെ ഭ്രാന്തിനെ!
ഒരു നിമിഷത്തിന്റെ താളം തെറ്റല്‍,
ദിവസങ്ങളുടെ കൂട്ടികിഴിക്കലുകള്‍,
പറയാതൊരു യാത്രയുടെ സുഖം,
ഒരു തോന്നലിന്റെ കുസൃതി
ക്രൂരമെന്നു തോന്നാവുന്ന പറ്റിക്കല്‍
ഒളിച്ചോട്ടത്തിന്റെ സുഖം
അറിയുന്നു നന്ദിതാ ഞാന്‍
നിന്റെ മനസിന്റെ നിഷ്‌കളങ്കത..
മുന്നിലെ ചതുരംഗ കളത്തിനു-
പിന്നില്‍ ഞാന്‍ തനിച്ചാണ്.
എനിക്കു മുന്നില്‍ കരുക്കള്‍ നീക്കാന്‍
ഞാന്‍ തേടി അലഞ്ഞതൊരു-
സത്യത്തെയായിരുന്നു.
ഇന്നതു ഞാന്‍ കണ്ടെത്തിയിരിക്കുന്നു.
നീ വരൂ, എനിക്കു മുന്നിലെ ഈ-
പീഠത്തിലിരിക്കൂ, നമ്മുക്കു കരുക്കള്‍നീക്കാം.
എനിക്കു വേണ്ടത് കറുത്ത
കരുക്കളാണ്, നിനക്ക് വെണ്‍മയുടെ-
പരിശുദ്ധിയുടെ നിറമിരിക്കട്ടെ
അന്ധകാരത്തിന്റെ പിന്നില്‍
ഒളിഞ്ഞിരുന്നു ഞാന്‍ കളിക്കാം
അതെന്റെ ഭ്രാന്തിന്റെ ശിക്ഷ
നിന്റെ വിശുദ്ധിയുടെ നന്മ.
ഇവിടെ മനസിന്റെ കണക്കു-
കൂട്ടലുകള്‍..., കിഴിക്കലുകള്‍
പക്ഷെ ഈ കളിയിലെനിക്കു തോല്‍ക്കണം
നീ എന്നോടു ജയിക്കൂ.....
സ്വയമേ തോറ്റവള്‍
എനിക്കു മുന്നില്‍ ജയിക്കണം.
നീ തോല്‍പ്പിക്കട്ടെ ഈയൊരു
ജന്മത്തെ കൂടി..
നന്നായിട്ടുണ്ട് .... നല്ല ഭാവന ... ഭാഷാ ശുദ്ധി വരാനുണ്ട് .. എന്റെ എല്ലാ വിധ ആശംസകളും നേരുന്നു
ReplyDeleteമനു ജോസഫ് ഡി എഫ് ടി
This comment has been removed by the author.
ReplyDeleteഎന്താ എമിലെ ഇതൊക്കെ നിനക്ക് ഒരു നല്ല കൂട്ടിന്റെ കുറവുണ്ട് നിന്റെ മനസ് മനസിലാക്കിയ ഒരാള്‍ നിനക്കായ് കാത്തിരിപ്പില്ലേ എന്താ ഇനിയും നിശബ്ദത ..........?
ReplyDelete