Thursday 15 August 2013



കാലം വീണ്ടും കണക്കുകൾ ആവർത്തിക്കുന്നു. ഒരേ പുസ്തകത്തിന്റെ അതേ പകർപ്പ്.... വേദനകളുടെ ആഴത്തിന് പക്ഷെ ഒരേ അളവായിരുന്നില്ല... അപക്വതയുടെ ചാപല്യവും പക്വമായ മനസിന്റെ വേദനയും തമ്മിൽ ജന്മാന്തരങ്ങളുടെ ദൈർഘ്യം. പാഴായി പോയ ഒരു പണി ചെയ്തതിന്റെ നിരാശയിൽ ആകും പണിപ്പുരയിലെ ആശാരി... 24 വർഷങ്ങൾ കാത്തിരുന്നിട്ടും ഒന്നും നേടാനാവാത്ത പ്രതിമ നിർമ്മിച്ച ആശാരിയുടെ വികൃത ചിത്രമായി ഈശ്വരൻ മാറിയിരിക്കുന്നു.... ദൈവമേ നിനക്കും തെറ്റ് പറ്റിയിരിക്കുന്നുവെന്നോ ?????


4 comments:

  1. ഒന്നും നേടിയില്ലെന്നു പറയാന്‍ വരട്ടെ ...എന്‍റെ കഥ കൂടി വായിച്ചിട്ടു തീരുമാനമെടുക്കാം ...ഐ മീന്‍ ദൈവത്തിനെ വിചാരണ ചെയുന്നത്

    ReplyDelete
  2. ഞാനും നീയുമെന്ന് പറയാനുള്ള ബന്ധം ഞാനും ദൈവവുമായി ഉള്ളപ്പോള്‍ എനിക്ക് ദൈവത്തെ വിചാരണ ചെയ്തുകൂടെ..... എന്റെ വിചാരണയ്ക്ക് നിന്നു തരുന്ന ഒരേ ഒരാളല്ലെ ദൈവം....

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ദൈവത്തെ വിചാരണ ചെയ്യാന്‍ നീ ലൂസിഫറോ?

    ReplyDelete